എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമം: മൂന്നുപേര്‍ക്ക് പരിക്ക്

Monday 14 September 2015 10:59 pm IST

പരിക്കേറ്റ എബിവിപി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

പാനൂര്‍: എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമം. മൂന്നുപേര്‍ക്ക് പരിക്ക്. നിളളങ്ങലിലെ അമല്‍രാജ്(18), കൂറ്റേരിയിലെ ശ്യാം പ്രസാദ്(19), ചെണ്ടയാട്ടെ അഖില്‍(16) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ വെച്ച് സിപിഎം ക്രിമിനലായ കുറുക്കന്‍ കുന്നുമ്മല്‍ സന്ദീപിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റവരെ പാനൂര്‍ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. ബസ് സ്റ്റാന്റ് ഭാഗത്തെ സിപിഎമ്മിന്റെ സ്ഥിരം ഗുണ്ടയാണ് കടവത്തൂരിലെ ചുമട്ടുതൊഴിലാളിയായ സന്ദീപ്. പ്രതിരോധ സേനയിലെ അംഗമായ ഇയാള്‍ ബസ് സ്റ്റാന്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സ്ത്രീകളെ ശല്യം ചെയ്യുകയും പതിവാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ച സംഭവമുള്‍പ്പടെ നിരവധി കേസില്‍ പ്രതിയാണ് ഇയാള്‍. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പാനൂര്‍ പോലീസ് കേസെടുത്തു. മര്‍ദ്ദനത്തില്‍ എബിവിപി പാനൂര്‍ നഗര്‍ കമ്മറ്റി പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.