മിലാന്: ഇറ്റാലിയന്‍ ലീഗിലെ മുന്‍ ചാമ്പ്യന്മാരുടെ നാട്ടങ്കത്തില്‍ ഇന്റര്‍ മിലാനു ജയം. സ്വന്തം മൈതാനത്ത് എസി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് തുരത്തി ഇന്റര്‍. 58ാം മിനിറ്റില്‍ ഫ്രെഡി ഗുവാറിന് സ്കോറര്‍. ജയത്തോടെ മൂന്നു കളികളില്‍ മൂന്നാം ജയം കുറിച്ച ഇന്റര്‍ ഒമ്പത് പോയിന്റോടെ ഒന്നാമതെത്തി.
ലീഗിലെ മറ്റൊരു കളിയില്‍ മുന്‍ ചാമ്പ്യന്മാര് ലാസിയോയ്ക്കും ജയം. ഉഡിനീസിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് തുരത്തി ലാസിയോ. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം അലെസാന്ദ്രോ മത്രിയുടെ ഇരട്ട ഗോളുകള്‍ ലാസിയോയ്ക്ക് ജയമൊരുക്കിയത്. പലെര്‍മോ-കാര്‍പി (2-2), സസ്സൗലോ-അറ്റ്ലാന്റ (2-2) മത്സരങ്ങള്‍ സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: