സിഡ്നി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ആസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ രണ്ടു പുതുമുഖങ്ങള്‍. ടാസ്മാനിയ പേസര്‍ ആന്‍ഡ്രു ഫെകെറ്റ്, പടിഞ്ഞാറന്‍ ആസ്ട്രേലിയ ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. പതിനഞ്ചംഗ ടീമിനെ സ്റ്റീവന്‍ സ്മിത്ത് നയിക്കും. ആദം വോഗ്സിനെ ഉപനായകനായും നിയോഗിച്ചു. അടുത്ത മാസമാണ് ബംഗ്ലാദേശില്‍ രണ്ടു ടെസ്റ്റ് പരമ്പരയ്ക്ക് ആസ്ട്രേലിയ എത്തുക.
അതേസമയം, പേസര്‍മാര്‍ മിച്ചല്‍ ജോണ്‍സണും ജോഷ് ഹെയ്സല്‍വുഡിനും വിശ്രമം അനുവദിക്കാനും സെലക്റ്റര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പീറ്റര്‍ സിഡില്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ടീമില്‍. മൈക്കിള്‍ ക്ലര്‍ക്ക്, ക്രിസ് റോജേഴ്സ്, ബ്രാഡ് ഹാഡിന്, ഷെയ്ന് വാട്സണ്, റയാന് ഹാരിസ് എന്നിവരുടെ വിരമിക്കലിനു ശേഷമുള്ള ആദ്യ പരമ്പരയാണ് ബംഗ്ലാദേശിലേത്.
ടീം: സ്റ്റീവന്‍ സ്മിത്ത് (നായകന്), ആദം വോഗ്സ് (ഉപനായന്‍), കാമറോണ്‍ ബാന്‍ക്രോഫ്റ്റ്, ജോ ബേണ്‍സ്, പാറ്റ് കമ്മിന്‍സ്, ആന്‍ഡ്രൂ ഫെകെറ്റ്, ഉസ്മാന് ഖവാജ, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്, പീറ്റര്‍ നെവില്‍, സ്റ്റീഫന്‍ ഒകെഫെ, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: