റോ-റോ വെസ്സലുകള്‍ക്കും സ്‌പെഷല്‍ റോ-റോ വെസ്സലുകള്‍ക്കും കബോട്ടാഷ് നിയമത്തില്‍ ഇളവ്

Monday 14 September 2015 11:27 pm IST

കൊച്ചി: റോ-റോ വെസ്സലുകള്‍ക്കും സ്‌പെഷല്‍ റോ-റോ വെസ്സലുകള്‍ക്കും കബോട്ടാഷ് നിയമത്തില്‍ ഇളവനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എല്‍.എന്‍.ജി വെസ്സലുകള്‍ക്കും കാര്‍ഗോ വെസ്സലുകള്‍ക്കും ഇളവ് ലഭിക്കും. അഞ്ച് വര്‍ഷത്തേക്കാണ് ഇളവനുവദിക്കുന്നത്. കബോട്ടാഷ് നിയമത്തില്‍ ഇളവനുവദിക്കാനുള്ള തീരുമാനം രാജ്യത്ത് കപ്പല്‍ വഴിയുള്ള ചരക്ക് നീക്കത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. വിദേശ കപ്പലുകള്‍ക്ക് ആഭ്യന്തര ചരക്കുനീക്കത്തില്‍ ഇടപെടാനാവും. റോഡ് -റയില്‍ മാര്‍ഗ്ഗമുള്ള ചരക്ക് കടത്തിന്റെ തിരക്ക് കുറക്കാനും ഇതിടയാക്കും. ആഭ്യന്തരമായി തുറമുഖങ്ങള്‍ക്കിടയില്‍ ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.