തിരുവനന്തപുരം: എമിറേറ്റ്സ് വിമാനം വൈകിയതിനെ തുടര്‍ന്ന് ിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.
ദുബായിലേക്ക് പുലര്‍ച്ചെ 4.30നു പോകേണ്ട വിമാനമാണ് വൈകിയത്. ഇതോടെ ദുബായിലേയ്ക്ക് രാവിലെ 10.30നു പോകേണ്ട എമിറേറ്റ്സിന്റെ മറ്റൊരു വിമാന സര്‍വീസ് യാത്രക്കാര്‍ തടഞ്ഞു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് പുലര്‍ച്ചെ പോകേണ്ട വിമാനം വൈകുന്നതെന്നും ഉടന്‍ വിമാനം പുറപ്പെടുമെന്നും എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു.
വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ലെന്നും ഭക്ഷണവും വെള്ളവും നല്കാന് തയാറായില്ലെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: