കല്‍പ്പറ്റ: വയനാട് ജില്ലയിലെ ബഹുനില കെട്ടിടങ്ങളുടെ ഉയരം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം നടക്കും. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
2015 ജൂണ്‍ ആറിനാണ് ജില്ലാ ദുരന്തനിവാരണ അധ്യക്ഷന്‍ എന്ന നിലയില്‍ വയനാട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേതുടര്‍ന്ന് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിക്കുകയും മന്ത്രിസഭ ചര്‍ച്ച ചെയ്ത് ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു. ഈ ഉപസമിതിയിലെ അംഗങ്ങളും ഉദ്യോഗസ്ഥരും വയനാട് ജില്ലാ കളക്ടറും യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: