കെഎസ്ആര്‍ടിസി റൂട്ടുമാറി സര്‍വ്വീസ് നടത്തുന്നതായി പരാതി

Tuesday 15 September 2015 7:24 pm IST

ചേര്‍ത്തല: കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍, ഫെയര്‍‌സ്റ്റേജ്, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പുണ്ടായിട്ടും റൂട്ടുമാറി സര്‍വീസ് നടത്തുന്നതിനെതിരെ ദക്ഷിണ മേഖല ഓള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ വേളോര്‍വട്ടം ശശികുമാര്‍ കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്ക് നിവേദനം നല്‍കി. എടിഒ അടക്കമുള്ള അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് എംഡിയ്ക്ക് പരാതി നല്‍കിയത്. എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ യാത്രക്കാരുടെ ആവശ്യത്തിന് അംഗീകാരം നല്‍കിയിരുന്നു. നിര്‍ദ്ദേശം നാളിതുവരെ നടപ്പാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ട്രെയിന്‍ ഇല്ലാത്തപ്പോഴും, വരുന്ന സമയത്തും ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തിയാല്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നും പരാതിയില്‍ പറയുന്നു. എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് അടക്കമുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകള്‍ക്കും റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നില്ല. ചേര്‍ത്തല ഡിപ്പോ വഴിയുള്ള എല്ലാ ബസുകളും റെയില്‍വേ സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തുന്നതിന് എടിഒയ്ക്ക് നിര്‍ദ്ദേശം നന്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.