റോഡ് നവീകരണത്തിന് ഊന്നല്‍ നല്‍കി

Tuesday 15 September 2015 8:41 pm IST

റോഡുകളുടെ നവീകരണത്തിനാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതെന്ന് മുന്‍സിപ്പല്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ പി.ജി രാജശേഖരന്‍ പറയുന്നു. 23-ാം വാര്‍ഡിലെ എല്ലാ റോഡുകളും നവീകരിച്ചു. അഞ്ച് വര്‍ഷത്തിനിടെ ഒരു കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചു.വാര്‍ഡുകളില്‍ രണ്ട് റസിഡന്‍സ് അസോസിയേഷനുകളാണ് ഉണ്ടായിരുന്നത്. ഇത് ഏഴിലേക്ക് എത്തിച്ചു. വാര്‍ഡിലെ എല്ലാ അംഗങ്ങളും റസിഡന്‍സ് അസോസിയേഷനുകളില്‍ അംഗങ്ങളാണ്. കാഞ്ഞിരമറ്റത്തെ കുന്നത്ത് വളവ് ഏറെ അപകടം പിടിച്ചതായിരുന്നു. ഈ വളവ് നന്നാക്കാനായത് മികച്ച നേട്ടമായി കാണുന്നു. വാര്‍ഡ് പരിധിയിലെ ലൈറ്റുകള്‍ നവീകരിക്കുന്നതിന് നടപടി കൈക്കൊണ്ടിട്ടുണ്ട്. കേടായ ബള്‍ബുകള്‍ മാറ്റി ടൂബ് ലൈറ്റുകള്‍ സ്ഥാപിച്ചു. മുതലിയാര്‍മഠം റോഡ് നവീകരിച്ചു. അഞ്ച് കുളിക്കടവുകള്‍ നവീകരിച്ചു. ചാലിക്കടവ്, മേച്ചേട്ട്കടവ്, മംഗലത്ത് കടവ്, മൂഴിക്കല്‍കടവ്, പായിക്കാട്ട് കടവ് എന്നീ കടവുകളാണ് നീവകരിച്ചത്. തൊടുപുഴ കാഞ്ഞിരമറ്റം റോഡിന് വീതികൂട്ടി ടാര്‍ചെയ്യാനായി. പായിക്കാട്ട് കടവിലേക്കുള്ള ഇടുങ്ങിയ വഴിക്ക് പകരം വീതികൂട്ടിയ റോഡ് നിര്‍മ്മിക്കാനായി. 13 ലക്ഷത്തോളം രൂപ ഇതിനായി ചിലവഴിച്ചു. ഉറുമ്പിപ്പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന അങ്കണവാടി മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. 45 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും ക്ഷേമ പെന്‍ഷ്യനുകള്‍ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ട് കുടുംബശ്രീ യൂണിറ്റുകള്‍ വാര്‍ഡില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വീട് നവീകരണത്തിന് പണം അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പണം വാങ്ങി നല്‍കാനായി.വിവാദങ്ങളില്‍പ്പെടാതെ ജനോപകാരപരമായ പ്രവര്‍ത്തനമാണ് അഞ്ച് വര്‍ഷം നടത്താനായി.വര്‍ഡിലെ അംഗങ്ങള്‍ക്ക് എന്ത് പ്രശ്‌നങ്ങളുണ്ടായാലും ഓടിയെത്തുന്നതിനാല്‍ അഞ്ച് വര്‍ഷം മുന്‍പ് വിജയിച്ച് അവസരത്തിലുള്ള ജനപിന്‍തുണ ഇപ്പോഴുമുണ്ടെന്നുറപ്പാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.