ബിഎംഎസ് ജില്ലയില്‍ 15 കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തും

Tuesday 15 September 2015 9:13 pm IST

ആലപ്പുഴ: ബിഎംഎസ് 17ന് വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 15 മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനങ്ങളും നടത്തും. കൂടാതെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ തൊഴിലാളികളുടെ മക്കളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി അനുമോദിക്കും. പാണാവള്ളി മേഖലയില്‍ വൈകിട്ട് നാലിന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ഭാര്‍ഗ്ഗവന്‍ ഉദ്ഘാടനം ചെയ്യും. കെ.ആര്‍. സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തും. തുറവൂരില്‍ വൈകിട്ട് നാലിന് ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. ചേര്‍ത്തലയില്‍ രാവിലെ 10ന് അഡ്വ. എം.പി. ഭാര്‍ഗ്ഗവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ആലപ്പുഴയില്‍ വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. അമ്പലപ്പുഴയില്‍ വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും. കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഹരിപ്പാട്ട് വൈകിട്ട് നാലിന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജെ. മഹാദേവന്‍ മുഖ്യപ്രഭാഷണം നടത്തും. കാര്‍ത്തികപ്പള്ളിയില്‍ വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. എ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. കായംകുളത്ത് വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ശ്രീദേവി പ്രതാപ് ഉദ്ഘാടനം ചെയ്യും. പി. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തും. മാവേലിക്കരയില്‍ വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം. മധുവാര്യര്‍ ഉദ്ഘാടനം ചെയ്യും. വി.ജെ. രാജ്‌മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. നൂറനാട് രാവിലെ 10ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സദാശിവന്‍പിള്ള ഉദ്ഘാടനം ചെയ്യും. സി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. മാന്നാറില്‍ വൈകിട്ട് നാലിന് കെ. സദാശിവന്‍പിള്ള ഉദ്ഘാടനം ചെയ്യും. കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ചെങ്ങന്നൂരില്‍ വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. എന്‍. ദേവദാസ് മുഖ്യപ്രഭാഷണം നടത്തും. എടത്വയില്‍ വൈകിട്ട് നാലിന് കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സി.എന്‍. ജിനു മുഖ്യപ്രഭാഷണം നടത്തും. കാവാലത്ത് രാവിലെ 10ന് ജില്ലാ ജോയിന്റ് സെക്രട്ടറി ബിനീഷ് ബോയ് ഉദ്ഘാടനം ചെയ്യും. കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ചമ്പക്കുളത്ത് വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ.വി. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.