നമ്മുടെ വാസ്തുശാസ്ത്രം

Tuesday 15 September 2015 10:03 pm IST

പുരാതന ഭാരതത്തില്‍ ആയുര്‍വേദം, യോഗ, ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിങ്ങനെ നാല് ശാസ്ത്രങ്ങളാണ് അടിസ്ഥാന പരമായി ഉണ്ടായിരുന്നത്. പ്രപഞ്ചനിയമത്തിന് അനുസൃതമായി ഒരു വസ്തു രൂപകല്‍പ്പന ചെയ്താല്‍ അത് പ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കുമെന്ന തത്വമാണ് വാസ്തുവിദ്യയുടെ അടിസ്ഥാന പ്രമാണം. 'അഹം ബ്രഹ്മാസ്മി' എന്ന തത്ത്വശാസ്ത്രമാണ് ഭാരതത്തിലെ വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനം. ബ്രഹ്മാണ്ഡം എന്ന പ്രപഞ്ചവും പിണ്ഡാണ്ഡമെന്ന അതിന്റെ ചെറിയ പതിപ്പും ഒരു രൂപത്തിന്റെ വ്യത്യസ്ത അളവുകളുള്ള രണ്ടു ഘടകങ്ങളാണ്. ബ്രഹ്മാണ്ഡം എണ്ണമറ്റ ജീവകണങ്ങള്‍ അടങ്ങിയതാണ്. ഇതിന്റെ ഏറ്റവും സൂക്ഷ്മരൂപമായ പിണ്ഡാണ്ഡത്തില്‍ ബ്രഹ്മാണ്ഡത്തിന്റെ സ്വഭാവ സവിശേഷതകള്‍ അടങ്ങിയിട്ടുണ്ട്. പിണ്ഡാണ്ഡം ബ്രഹ്മാണ്ഡത്തിന്റെ പ്രതിനിധിയായിട്ടാണ് കരുതപ്പെടുന്നത്. ഈ തത്ത്വമനുസരിച്ച് നിര്‍മ്മാണ പ്രക്രിയ നടക്കുന്ന സ്ഥലം ചെറുതായാലും വലുതായാലും ബ്രഹ്മാണ്ഡത്തിന്റെ പതിപ്പാണ്. ഇതാണ് വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.