കുമരകം: കോണത്താറ്റ് പാലത്തിനു കിഴക്കുവശത്തെ എസ്എന്‍ഡിപി കൊടിമരം നശിപ്പിച്ചു. ആഴ്ചകള്‍ക്കു മുന്‍പ് കോതറ നെഴ്സറി ഭാഗത്ത് മൈക്രോയും, എസ്എന്‍ഡിപി ശാഖയുടെയും രണ്ടു കൊടിമരങ്ങള്‍ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിഎംഎസ് ഓട്ടോതൊഴിലാളികള്‍ കുമരകം ചന്തക്കവലയില്‍ നാട്ടിയിരുന്ന കൊടിമരവും നശിപ്പിച്ചിരുന്നു. ഗുരുനിന്ദക്കെതിരെ എസ്എന്‍ഡിപി നടത്തിയ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തില്‍ വിറളിപൂണ്ട രാഷ്ട്രീയ നേതൃത്വമാണ് ഇതിനു പിന്നിലെന്നാണ് എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: