മുക്കൂട്ടുതറ: അളവിലും തൂക്കത്തിലും ക്രിത്രിമം നടത്തിക്കൊണ്ടിരുന്ന മുട്ടപ്പളളിയിലെ റേഷന്‍ കട സസ്പെന്റുചെയ്തു. എആര്‍ടി 83-ാം നമ്പര്‍ കൊണ്ടാട്ടുകുന്നേല്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ ഉടമസ്ഥതയിലുളള പൊതുവിതരണകേന്ദ്രമാണ് ഇന്നലെ സപ്ലൈ ഓഫീസര്‍ ഉദ്ദ്യോഗസ്ഥരെത്തി സസ്പെന്റു ചെയ്തത്. റേഷന്കടക്കെതിരെകഴിഞ്ഞ നാളുകളായി ഉയര്‍ന്നുവന്ന പരാതികളില്‍ ബന്ധപ്പെട്ട അധിക്യതര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കാര്‍ഡ് ഉടമകളായ നാട്ടുകാര്‍ യോഗം ചേര്‍ന്ന് സമര പ്രഖ്യാപനം നടത്തുന്നതിനിടെയാണ് നാടകിയമായി ഉദ്യോഗസ്ഥരെത്തി റേഷന്‍കട സസ്പെന്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: