അങ്കമാലി: തെരുവുനായ ആക്രമണത്തില്‍ മുഖത്തിനും കണ്ണുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദേവനന്ദന് ശസ്ത്രക്രിയയിലൂടെ സുഖപ്രാപ്തി. കാഴ്ച പൂര്‍ണ്ണമായും തിരിച്ചു കിട്ടിയ ദേവനന്ദനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. പേവിഷബാധയ്ക്ക് എതിരെയുള്ള മൂന്നാമത്തെ കുത്തിവെയ്പ് എടുക്കാന്‍ 19നും തുടര്‍ പരിശോധനകള്‍ക്കായി 24നും ദേവനന്ദന് ആശുപത്രിയില്‍ എത്തേണ്ടതുണ്ട്. കുട്ടി സാധാരണ നിലയില്‍ ആഹാരം കഴിച്ചു തുടങ്ങിയതായും തെരുവുനായ കടിച്ചതുമൂലം ഉണ്ടായ മുറിവുകള്‍ ഉണങ്ങിയെന്നും ആരോഗ്യനില തൃപ്തികരമെന്നും ഡോ. എലിസബത്ത് ജോസഫ് പറഞ്ഞു. ദേവനന്ദനെ കഴിഞ്ഞ 5നാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: