മൂന്നാര്‍ സമരം സിപിഎമ്മിനും കോണ്‍ഗ്രസിനുമുള്ള പാഠം: വി. മുരളീധരന്‍

Tuesday 15 September 2015 11:10 pm IST

തൃശൂര്‍: വര്‍ഷങ്ങളായി തൊഴിലാളികളെ വഞ്ചിക്കുന്ന സിപിഎമ്മിനും കോണ്‍ഗ്രസിനുമുള്ള പാഠമാണ് മൂന്നാര്‍ സമരമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍. തൊഴിലാളി സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നടത്തിയിരുന്നു. ആദ്യം ആത്മപരിശോധന നടത്തേണ്ടത് സിപിഎമ്മിനെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ അരുംകൊല രാഷ്ട്രീയത്തിനെതിരെ 13 നിയോജകമണ്ഡലങ്ങളില്‍ നടത്തിയ ഉപവാസ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികളെ കൈവിട്ട് കുത്തക മുതലാളിമാര്‍ക്ക് ഒപ്പമാണ് സിപിഎമ്മെന്ന്മു രളീധരന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുള്ള ശത്രുത വെറും നിഴല്‍ യുദ്ധമാണ്. ടിപികേസ്സിന്റെ ഗൂഡാലോചന തള്ളികൊണ്ട് ഏതാനും ദിവസം മുമ്പ് കോടതി വിധി പുറപ്പെടുവിച്ചതിലൂടെ ഇത് വ്യക്തമായി. വിചാരണ പോലും ഇല്ലാതെയാണ് കോടതി കേസ്സ് തള്ളിയത്. തെളിവുകളോ സാക്ഷികളോ ഇല്ലാതെ വെറും പ്രതിപട്ടിക മാത്രം നല്‍കിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടിക്കെട്ട് സോളാര്‍ കേസ്സിലും ബാര്‍ കോഴ കേസ്സിലും കേരളം കണ്ടതാണ്. കേരളത്തില്‍ എത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും നേതാക്കളും കൊല്ലപ്പെട്ടാല്‍ ഒരു ഭാഗത്ത് എന്നും സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ നേതാക്കളുടെ അറിവോടെ മാത്രമെ കൊലപാതകങ്ങള്‍ നടക്കുവെന്നും മുരളീധരന്‍ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഷാജന്‍ ദേവസ്വം പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, ആര്‍എസ്എസ്മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്‍, ജി.മഹാദേവന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ വിനോദ് പൊള്ളാഞ്ചേരി, ഗിരിജാ രാജന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ശശി ചെറുവാറ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത് സമാപന യോഗത്തില്‍ സംസാരിച്ചു. ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധകൃഷ്ണന്‍,കെ.സുരേന്ദ്രന്‍, കെ.പി.ശ്രീശന്‍, വൈസ് പ്രസിഡന്റുമാരായ ജോര്‍ജ്ജ് കുര്യന്‍,പിഎം.വേലായുധന്‍,സെക്രട്ടറിമാരായ എ.ജി.ഉണ്ണികൃഷ്ണന്‍,വി.വി.രാജന്‍,സെല്‍കോഡിനേറ്റര്‍, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, വക്താവ് വി.വി.രാജേഷ്, അഡ്വ.പ്രകാശ് ബാബു,പി.എം.ഗോപിനാഥ്, പി.എസ്.ശ്രീരാമന്‍,ടി.ചന്ദ്രശേഖന്‍, രവിതേലത്ത്, അഡ്വ.ഉല്ലാസ് ബാബു എന്നിവര്‍ ഉദ്ഘാടന സമാപന സമ്മേളനങ്ങളില്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.