കൊച്ചി: കേരളത്തിലെ വ്യവസ്ഥാപിത ട്രേഡ്യൂണിയന്‍ സംവിധാനങ്ങളെ വെല്ലുവിളിച്ച് മൂന്നാറില്‍ സ്ത്രീതൊഴിലാളികള്‍ നടത്തിയ മുന്നേറ്റം കേരളത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ബിജെപി ജില്ലാ കമ്മറ്റി എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ പ്രൊഫ. റിച്ചാര്‍ഡ് ഹെ എംപിക്ക് നല്കിയ സ്വീകരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വഴികളിലൂടെ മാത്രം യാത്രചെയ്യുന്ന കേരളം പുതിയ പാതകള്‍ കണ്ടെത്തണം, അദ്ദേഹം പറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ഫാ. പോള്‍ തേലക്കാട്ട്, ഫാ. സാബു നെടുനിലത്ത്, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോര്‍ എപ്പിസ്കോപ്പ, അഡ്വ.കെ.വി. സാബു, അഡ്വ. നോബിള്‍ മാത്യു, ജോസ് ചെമ്പേരി, എം.എന്‍. മധു, എന്‍.പി. ശങ്കരന്‍കുട്ടി, ജഴ്സണ്‍ എളംകുളം, സോളമന് ഡേവിഡ്, സി.ഡി. അഗസ്റ്റിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: