ചേളന്നൂര്‍ എസ്എന്‍കോളജില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ അക്രമം; എബിവിപി പ്രവര്‍ത്തകന് ഗുരുതര പരിക്ക്‌

Wednesday 16 September 2015 11:05 am IST

ചേളന്നൂര്‍: ചേളന്നൂര്‍ എസ്എന്‍ കോളജില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐക്കാരുടെ അഴിഞ്ഞാട്ടം. എബിവിപി യൂണിറ്റ് പ്രസിഡന്റിനും അദ്ധ്യാപകര്‍ക്കും മറ്റു വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ എബിവിപി യൂണിറ്റ് പ്രസിഡന്റ് അരുണ്‍ സുരേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കും ശരീരമാസകലം പരിക്കേറ്റ അരുണ്‍സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥിയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അദ്ധ്യാപകരെയും മറ്റു വിദ്യാര്‍ത്ഥികളെയും എസ്എഫ്‌ഐ, ഡിവൈഎഫ് ഐ അക്രമികള്‍ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പത്തോടെയാണ് പുറത്തുനിന്നെത്തിയ ഡിവൈഎഫ്‌ഐ അക്രമികളും എസ്എഫ്‌ഐക്കാരും മാരകായുധങ്ങളുമായി അഴിഞ്ഞാടിയത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഡിവൈഎഫ്‌ഐക്കാരനുമായ നിധിന്‍ എന്ന അപ്പുണ്ണി, അക്ഷയ് കക്കോടി, മുഹമ്മദ് ഫാസില്‍, കിരണ്‍, അശ്വിന്‍ എന്‍.എസ്, അര്‍ജുന്‍ തോട്ടത്തില്‍ തുടങ്ങിയ ഇരുപതോളം അക്രമികളാണ് കോളജില്‍ അഴിഞ്ഞാടിയത്. ഇതേ കോളജിലെ മറ്റൊരു അദ്ധ്യാപകനെ മുമ്പ് ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയ കേസിലും പ്രതിയാണ് നിധിന്‍ എന്ന അപ്പുണ്ണി. എസ്എഫ്‌ഐക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് എബിവിപി ശക്തമാകുന്നതാണ് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐക്കാരെ പ്രകോപിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.