കോഴിക്കോട്: അഴിമതിക്കും നിയമന നിരോധനത്തിനും പ്രീണന രാഷ്ട്രീയത്തിനും എതിരെ യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് കെ.പ്രേംജിത്ത് നയിക്കുന്ന സൈക്കിള്പ്രചാരണജാഥ 24 മുതല്‍ 27 വരെ നടക്കും. 24ന് വൈകീട്ട് 5 മണിക്ക് കൊയിലാണ്ടിയില്‍ നിന്ന് ആരംഭിക്കുന്ന പ്രചാരണജാഥ 27ന് വൈകീട്ട് മുതലക്കുളത്ത് സമാപിക്കും. പ്രചാരണജാഥയുടെ കണ്‍വീനറായി പ്രഫുല്കൃഷ്ണനെയും ജോയിന്റ് കണ്‍വീനറായി കെ.ബബീഷിനെയും ബി.ദിപിനെയും യുവമോര്‍ച്ച ജില്ലാ ഭാരവാഹിയോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാപ്രസിഡന്റ് കെ.പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് പി.രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. പ്രകാശ്ബാബു, സംസ്ഥാന വൈസ്പ്രസിഡന്റ് സുഗീഷ് കൂട്ടാലിട, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ബബീഷ്, സിനൂബ്രാജ്, വൈസ്പ്രസിഡന്റുമാരായ പ്രഫുല്‍ കൃഷ്ണന്, ശ്രീധര്‍മ്മന്‍, പ്രബീഷ് മാറാട്, ജില്ലാസെക്രട്ടറിമാരായ ബി.ദിപിന്, അനൂപ്മാസ്റ്റര്, ജില്ലാ ട്രഷറര്‍ റനിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: