ദേശീയ പരിസ്ഥിതി ബോധവല്‍ക്കരണ സൈക്കിള്‍ റാലി

Wednesday 16 September 2015 11:18 am IST

കോഴിക്കോട്: കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവുമായി ചേര്‍ന്ന് കാളാണ്ടിതാഴം ദര്‍ശനം സാംസ്‌കാരികവേദി സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടിക്ക് സൈക്കിള്‍ റാലിയോടെ തുടക്കമായി. സൈക്കിള്‍ റാലി ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കമ്മീഷണര്‍ കെ.കെ. സഹീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എന്‍. സിജേഷ്, എം.കെ. സജീവ്കുമാര്‍, എ. വിഷ്ണുനമ്പൂതിരി, കെ.കെ. സുകുമാരന്‍, സിഎച്ച്. സജീവ്കുമാര്‍, പി.കെ. ശാലിനി, പി.ടി. സന്തോഷ്‌കുമാര്‍, കെ. മനുരാജ്, കെ.പി. ജഗന്നാഥന്‍, സി.പി. അയിഷബി, എം.കെ. അനില്‍കുമാര്‍, എം. ചാത്തു എന്നിവര്‍ നേതൃത്വം നല്‍കി. 17ന് നടക്കുന്ന ജൈവവേലി നിര്‍മ്മാണം പ്രൊഫ. ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 19ന് വിദ്യാര്‍ത്ഥികള്‍ക്കാ യി പരിസ്ഥിതി ക്വിസ്, മണ്ണിര കംമ്പോസ്റ്റ് നിര്‍മ്മാണഡമോ ണ്‍സ്‌ട്രേഷന്‍ എന്നിവയുണ്ടാവും. സപ്തംബര്‍ 24ന് രാവിലെ 10ന് കാളാണ്ടിതാഴം ദര്‍ശനം ഹാളില്‍ വരള്‍ ച്ച തടയാന്‍ സുസ്ഥിര മാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സിഡബ്ല്യുആര്‍ഡിഎം ജിയോ ഇന്‍ഫര്‍ മാറ്റിക് തലവ ന്‍ ഡോ. വി.പി. ദിനേ ശ ന്‍, വയനാട് മണ്ണ് സംരക്ഷണ വകുപ്പിലെ പി. ബാബുദാസ് എന്നിവര്‍ പ്രഭാഷണം നടത്തും. എ. പ്രദീപ്കുമാര്‍ എംഎ ല്‍എ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.