കൊച്ചി: കോഴിക്കോട് സ്വദേശിയായ യുവാവ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്നുവെന്ന് സ്ഥിരീകരണം. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശിയായ റിയാദ് എന്ന യുവാവാണ് ഐഎസില്‍ ചേര്‍ന്നത്. ഇയാള്‍ യുഎഇയില്‍ നിന്നും സിറിയിലെത്തിയാണ് ഐഎസ് ക്യാമ്പില്‍ ചേര്‍ന്നതായാണ് യുഎഇ അധികൃതര്‍ സംശയിക്കുന്നത്.
മലയാളി യുവാക്കളെ ഐസിസ് ബന്ധം സംശയിച്ച് നാടുകടത്തുന്നതിനിടെയാണ് റിയാദ് സിറിയയിലേക്ക് കടന്നത്. യുവാവ് സിറിയയിലുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്കി. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മലയാളികളെ ഉപയോഗിക്കുന്നുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ നാടുകടത്തുന്ന മലയാളികള്‍ ഇവിടെ കര്‍ശന നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം നാല് മലയാളി യുവാക്കളെ ഐഎസ് ബന്ധമാരോപിച്ച് യുഎഇ നാടു കടത്തിയിരുന്നു. റാസല്‍ ഖൈമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇരുപതംഗ സംഘത്തിന്റെ ഭാഗമാണ് ഈ യുവാക്കളെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: