കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,520 രൂപയായി. 2440 രൂപയാണ് ഗ്രാമിന്റെ വില. 19,640 രൂപയായിരുന്നു കഴിഞ്ഞദിവസം ഒരു പവന് സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയില്‍ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഈ മാസം ആദ്യ മൂന്നു ദിവസങ്ങളില്‍ സ്വര്‍ണവില 20080 രൂപയായിരുന്നു വില. എന്നാല്‍ അതിനുശേഷം സ്വര്‍ണവില 20000ല്‍ താഴേക്കു പതിക്കുകയായിരുന്നു. ഇന്ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് വായ്പാനയം പ്രഖ്യാപിക്കുന്നുണ്ട്.
പലിശനിരക്ക് കൂട്ടാന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചാല്‍ അത് സ്വര്‍ണവില കുറയാന്‍ ഇടയാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: