ഡറാഡൂണ്‍: ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡറാഡൂണില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മരിച്ചവര്‍ റായ്പൂര്‍ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡറാഡൂണിലെ ഡോയിവാലയ്ക്ക് സമീപമുള്ള കൊക്കയിലേക്കാണ് കാര്‍ മറിഞ്ഞത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം.
ഡറാഡൂണില്‍ ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം താനോയ്ക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: