ചെങ്ങന്നൂര്‍: എംസി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുന്‍പ് കെഎസ്റ്റിപി സ്ഥാപിച്ച കല്ലുകള്‍ നീക്കിയതിനെ തുടര്‍ന്ന് അധികൃതര്‍ വീണ്ടും അളന്ന് തിട്ടപ്പെടുത്തി. എംസി റോഡില്‍ വെള്ളാവൂര്‍ ജങ്ഷന് സമീപം വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന ചില കെട്ടിട ഉടമകളാണ് കല്ലുകളില്‍ ചിലത് മാറ്റി സ്ഥാപിക്കുകയും, ചിലത് ഇളക്കി കളയുകയും ചെയ്തിരിക്കുന്നത്. റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് കെഎസ്റ്റിപി റോഡിന്റെ ഇരുവശങ്ങളും അളന്ന് തിട്ടപ്പെടുത്തി കല്ലുകള്‍ സ്ഥാപിച്ചിരുന്നത്. ഈ അളവില്‍ റോഡ് പണി ആരംഭിക്കുമ്പോള്‍ ചിലകെട്ടിടങ്ങളുടെ മുന്ഭാഗങ്ങള് പൊളിച്ച് നീക്കേണ്ടതായി വരും. ഈ കെട്ടിട ഉടമകളാണ് നിലവില്‍ സ്ഥാപിച്ചിരുന്ന കല്ലുകള്‍ കെട്ടിടത്തില്‍ നിന്നും ഒരുമീറ്ററോളം മുന്പോട്ട് ഇറക്കി സ്ഥാപിക്കുകയും ചിലത് പിഴുത് കളയുകയും ചെയ്തത്. സംഭവത്തില്‍ ഉയര്‍ന്നുവന്ന പരാതിയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കെഎസ്റ്റിപി അധികൃതര്‍ സ്ഥലത്തെത്തുകയും, വീണ്ടു അളന്ന് തിട്ടപ്പെടുത്തിയതോടെയാണ് പരാതിയില്‍ സത്യമുണ്ടെന്ന് കണ്ടെത്തുന്നത്. ലാന്‍ഡ് അക്യുസിഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സര്‍വ്വേയര്‍ അടുത്ത ദിവസം തന്നെ സ്ഥലത്തെത്തുമെന്നും, വീണ്ടു റോഡിന്റെ അളന്ന് യഥാസ്ഥലത്തുതന്നെ കല്ലുകള്‍ സ്ഥാപിക്കുമെന്നും കെഎസ്റ്റിപി എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: