ആലപ്പുഴ: ഈ മാസത്തെ പെന്ഷന് ഉടന്‍ വിതരണം ചെയ്യുക, ജൂലൈ ഏഴിലെ കരാര്‍ പാലിക്കുക, കുടിശ്ശിക പെന്ഷന് സമയബന്ധിതമായി വിതരണം ചെയ്യുക, ക്ഷാമബത്ത പെന്‍ഷനോടു ചേര്‍ത്തു നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ സമരം ആരംഭിച്ചു. ബസ് സ്റ്റേഷന് കേന്ദ്രീകരിച്ച് മുദ്രാവാക്യം വിളിച്ച് സ്റ്റേഷനു ചുറ്റും പ്രകടനം നടത്തി സമ്മേളനം ചേര്‍ന്നു. ഡിടിഒ ഓഫീസിനു മുന്നിലും പ്രതിഷേധസൂചകമായി മുദ്രാവാക്യം വിളിച്ചു. ബസ് സ്റ്റേഷനിലെ സമരപ്പന്തലില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം.എം. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. എ.പി. ജയപ്രകാശ്, എം.പി. പ്രസന്നന്, എം. അബൂബക്കര്‍, പി.ജി. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: