മുതുകുളം: വിദേശമദ്യം ഒളിപ്പിച്ചുവച്ച് കച്ചവടം നടത്തുന്നതിനിടയില്‍ യുവാവ് പോലീസ് പിടിയിലായി. മുതുകുളം തെക്ക് മായിക്കലിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ദിലീപ്(34) ആണ് കരീലക്കുളങ്ങര പോലീസിന്റെ പിടിയിലായത്. ഒരുലിറ്റര്‍ വിദേശ മദ്യം ഒളിപ്പിച്ചുവെച്ച് വില്‍പ്പന നടത്തിക്കൊണ്ടിരുന്ന പ്രതി പിടിയിലായതിനെത്തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് നാലുലിറ്റര്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. എസ്ഐ എസ്. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: