കറുവാക്കുളത്ത് ഒന്നേകാല്‍ കോടിയുടെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കി

Wednesday 16 September 2015 9:01 pm IST

തോട്ടം തൊഴിലാളികള്‍ ഏറെ താമസിക്കുന്ന കറുവാക്കുളം വാര്‍ഡിലെ എല്ലാ റോഡുകളും കോണ്‍ക്രീറ്റ് ചെയ്തു എന്നതാണ് പ്രധാന നേട്ടമായികാണുന്നതെന്ന് കെ കുമാര്‍ പറയുന്നു.   വണ്ടന്‍മേട് പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് മെമ്പറാണ് ബിജെപി ജില്ലാ വൈസ് പ്രസിഡന്റുകൂടിയായ കെ.കുമാര്‍. അഞ്ച് വര്‍ഷത്തിനിടെ ഒന്നേകാല്‍ക്കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് കറുവാക്കുളം വാര്‍ഡില്‍ നടത്തിയത്. അടിസ്ഥാന ജനവിഭാഗങ്ങള്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യാ ന്‍ ഈ വാര്‍ഡില്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ദുര്‍ഘടമായ ശ്മശാനം റോഡ് ഏഴ് ലക്ഷത്തോളം രൂപ ചിലവഴിച്ച് നന്നാക്കി. മാലി സര്‍ക്കാര്‍ സ്്കൂളില്‍ കുടിവെള്ളത്തിനായി കുഴല്‍ കിണര്‍ നിര്‍മ്മിച്ച് നല്‍കി. സ്‌കൂളിന്റെ ചുറ്റുമതില്‍ പൂര്‍ത്തിയാക്കുന്നതിനായി. മേട്ടുക്കുഴിയിലെ 15 എസ്.സി കുടുംബങ്ങള്‍ കുടിവെള്ളംകിട്ടാതെ കാലങ്ങളായി വിഷമിക്കുകയായിരുന്നു. ഇവിടെ കുഴല്‍ കിണര്‍ നിര്‍മിച്ചു. മൂന്നരലക്ഷം രൂപയാണ് ഇതിനായി പഞ്ചായത്തില്‍ നിന്നും നേടിയെടുത്തത്. മാലി എസ്.സി കോളനി റോഡ് നവീകരിക്കുന്നതിനായി ആറ് ലക്ഷം രൂപ അനുവദിച്ചു. മേക്കാട്ടുകുഴിയില്‍ നിന്ന് കടശേരിക്കടവിന് പുതിയ റോഡ് നിര്‍മ്മിച്ചു. ഏഴ് കിലോ മീറ്ററുള്ള ഈ റോഡ് നൂറുകണക്കിന് ആളുകള്‍ക്ക് ആശ്വാസമാണ്. പി.എസ്.പി കോളനി നവീകരണത്തിനായി രണ്ട് ലക്ഷം, എം.എസ് കോളനി റോഡ് നവീകരണത്തിന് മൂന്ന് ലക്ഷം, അമ്പലം കോളനി റോഡിന് മൂന്ന് ലക്ഷം, വിശ്വകര്‍മ്മ കോളനി റോഡ് അഞ്ച് ലക്ഷം എന്നിങ്ങനെ റോഡുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനും പണം അനുവദിക്കാനായി. മാലി കറുവാക്കുളത്തിന്റെ നവീകരണം തുടങ്ങിവയ്ക്കാനായി. ഇറിഗേഷന്‍ വിഭാഗത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഉടന്‍ തന്നെ കുളത്തിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണം ആരംഭിക്കും. വാര്‍ഡില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി കുടുംബശ്രീയൂണിറ്റുകള്‍ എല്ലായിടത്തും ആരംഭിച്ചു. വാര്‍ഡ്‌മെമ്പറായി പ്രവര്‍ത്തനം ആരംഭിക്കുന്ന കാലത്ത് കേവലം മൂന്ന് കുടുംബശ്രീ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പതിനഞ്ചോളം കുടുംബശ്രീ യൂണിറ്റുകള്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന കറുവാക്കുളം വാര്‍ഡിലെ എല്ലാ റോഡുകളും കോണ്‍ക്രീറ്റ് ചെയ്തു എന്നതാണ് പ്രധാന നേട്ടാമായികാണുന്നതെന്ന് കെ കുമാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.