അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 9-ാം വാര്‍ഡില്‍ ദേശീയ പാതയ്ക്ക് സമീപം കളത്തട്ട് ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന ആര്‍ഒ പ്ലാന്റിന്റെ പ്രവര്‍ത്തനമാണ് പൂര്‍ണ്ണമായും നിലച്ചത്. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്.
ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ വര്‍ഷം പണി പൂര്‍ത്തിയായ ആര്‍ഒ പ്ലാന്റ് ആറുമാസക്കാലം മുമ്പാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ രണ്ടാഴ്ചക്കാലമായി ഇവിടെ നിന്നുള്ള കുടിവെള്ള വിതരണം. പൂര്‍ണ്ണമായി നിലക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പുന്നപ്ര തെക്ക് പഞ്ചായത്തിലും വാര്‍ഡ് അംഗത്തിനും ജലവിഭവ വകുപ്പിനും പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടികൈക്കൊള്ളുവാന് അധികാരികള്‍ തയ്യാറായില്ല
അതേസമയം സിപിഐ അംഗത്തിന്റെ വാര്‍ഡിലാണ് ആര്‍ഒ പ്ലാന്റ് സ്ഥിതിചെയ്യുന്നത് എന്നാല്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മും സിപിഐയും തമ്മില്‍ രാഷ്ട്രീയ വൈരുദ്ധ്യം വെച്ചു പുലര്‍ത്തുന്നതാണ് ആര്‍ഒ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ താമസിക്കുന്നത് എന്ന് പറയപ്പെടുന്നു.
ഇതേ തുടര്‍ന്ന് പ്രദേശ വാസികള്‍ ഇരു ചക്ര വാഹനങ്ങളില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ആര്‍ഒ പ്ലാന്റില്‍ എത്തിയാണ് ശുദ്ധ ജലം ശേഖരിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ സമര നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ആര്‍ഒ പ്ലാന്റിലെ പ്രവര്‍ത്തനം അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് ബിജെപി നേതാക്കളായ എല്‍.പി. ജയചന്ദ്രന്, ബാബുരാജ്, ലീഗ് നേതാക്കളായ നജ്മല്‍ ബാബു, നൗഷാദ് സുല്‍ത്താന, കോണ്‍ഗ്രസ്സ് നേതാവായ പി. പ്രഭു എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: