എരുമേലി: വിവാദമായ അനധികൃതമായി കൈമാറ്റം നടത്തിയ ബിലിവേഴ്സ് ചര്‍ച്ച് മേധാവിക്കെതിരെ എരുമേലി പോലീസ് കേസെടുത്തു. കാളകെട്ടി സ്വദേശി വളക്കുഴിയില്‍ വി.പി. മോഹനന് ജില്ലാ പോലീസ് സൂപ്രണ്ടിന് നല്കിയ പരാതിയിലാണ് എരുമേലി പോലീസ് കേസെടുത്തത്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമി കൈവശപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 1947ലെ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്റ് ആക്ട് പ്രകാരം സര്‍ക്കാരിലേക്ക് തിരിച്ച് നല്‍കേണ്ട ചെറുവള്ളിയിലെ ഭൂമി അനധികൃതമായി സ്വന്തമാക്കി കൃഷി നടത്തി കോടിക്കണക്കിനു രൂപ സമ്പാദിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തിനൊടുവില്‍ ചെറുവള്ളിഭൂമി സര്‍ക്കാര്‍ഭൂമിയാണെന്ന് കണ്ടെത്തിയ സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിനറെ റിപ്പോര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപി നേതാവുകൂടിയായ വി.പി. മോഹനന് ഉന്നത പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: