സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

Wednesday 16 September 2015 9:40 pm IST

കടുത്തുരുത്തി: സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്. കുറുപ്പന്തറ പട്ടാളമുക്കില്‍ കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള പടിയത്ത് ബസും എറണാകുളത്തുനിന്നും പുനലൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ശരണ്യ ബസും തമ്മിലിടിച്ചാണ് അപകടം. ശരണ്യബസിന്റെ ഡ്രൈവറടക്കം 40ഓളം പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് മുക്കാല്‍മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാരില്‍ ഭൂരിഭാഗംപേര്‍ക്കും തലയ്ക്കും മുഖത്തിനുമാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.