ന്യൂദല്‍ഹി: ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി രാഷ്ട്രപതി ഭവനില്‍ വച്ച് കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തെ സ്വാഗതം ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി അറിയിച്ചു.
ആഗസ്റ്റില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ അദ്ദേഹം നേടിയ വിജയത്തെ അഭിനന്ദിച്ച രാഷ്ട്രപതി ശ്രീലങ്കന്‍ ജനതയ്ക്ക് വിക്രമസിംഗെയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണ് വിജയമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: