ശ്രീനഗര്‍: കന്നുകാലികളെ കൊല്ലുന്നതു ക്രിമിനല്‍ കുറ്റമാക്കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു.
വിശദീകരണം നല്കാന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അഫ്സല് ക്വാദ്രി എന്നയാളാണ് ഹര്ജിക്കാരന്. രണ്‍ബീര്‍ പീനല്‍ കോഡിലെ (ആര്‍പിസി) വ്യവസ്ഥകള്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ക്വാദ്രി പരാതിയില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: