തബരിസ് സിറ്റി (ഇറാന്): അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 16 ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ഇന്നലെ നടന്ന കൡയില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ ബഹ്റിനെ കീഴടക്കി.
ഇന്ത്യക്കായി അമന് ഛേത്രി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഗാസ്റ്റണ്‍, ബോറിസ് തങ്ജാം, സുരേഷ് വാങ്ജാം എന്നിവരും ലക്ഷ്യം കണ്ടു. അണ്ടര്‍ 17 ലോകകപ്പ് പരിശീലന ക്യാമ്പില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെട്ട ടീമാണ് വിജയം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: