നാട്ടിലിറങ്ങിയ പുലി കൂട്ടിലായി

Wednesday 16 September 2015 11:12 pm IST

കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ കടുകുളങ്ങര-പട്ടിപ്പാറ റോഡിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ മൂന്നു വയസുള്ള പുലി കുടുങ്ങി. ബുധനാഴ്ച വെളുപ്പിന് 5.30 ഓടെ ഗര്‍ജനവും ശബ്ദവും കേട്ട പരിസരവാസികള്‍ പരിശോധിച്ചപ്പോഴാണ് പുലി കെണിയിലായ വിവരം അറിയുന്നത്. ചൊവ്വാഴ്ച രാവിലെ ഇഞ്ചക്കാടന്‍ വര്‍ഗീസിന്റെ പശുവിനെ കൊന്ന് ഒരുഭാഗം പുലി ഭക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്. പിടിയിലായ പുലിയെ ഡിഎഫ്ഒ വിജയ് ആനന്ദിന്റെ നേതൃത്വത്തിലെ വനപാലക സംഘം മലയാറ്റൂര്‍ റെയ്ഞ്ച് ഓഫീസില്‍ എത്തിച്ചു. വെറ്ററിനറി ഡോക്ടറുടെ പരിശോധനയില്‍ മുറിവുകളോ ക്ഷതങ്ങളോ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി. അതിനുശേഷം ഇടമലയാര്‍ ഉള്‍വനത്തിലേക്ക് തുറന്നുവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.