ജില്ലയില്‍ 19 കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും വിശ്വകര്‍മ്മജയന്തി: ദേശീയ തൊഴിലാളി ദിനം ഇന്ന്‌

Thursday 17 September 2015 10:23 am IST

കോഴിക്കോട്: വിശ്വകര്‍മ്മജയന്തി ദിനമായ ഇന്ന് ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലാളിദിനമായി ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ 19 മേഖലാ കമ്മറ്റികള്‍ക്ക് കീഴില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും. കോഴിക്കോട് സിറ്റി മേഖലയില്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രകടനവും കോവൂരില്‍ പൊതുസമ്മേളനവും നടക്കും. ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍, ജില്ലാ ട്രഷറര്‍ എ. ശശീന്ദ്രന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഫറോക്കില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി അരീക്കോത്ത് രാജന്‍, ജിജേഷ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും. പെരുവയലില്‍ ആര്‍എസ്എസ് ഗ്രാമ ജില്ലാ കാര്യവാഹ് അഡ്വ. ശ്രീകുമാര്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍. ശശിധരന്‍ എന്നിവര്‍ പങ്കെടുക്കും. മുക്കത്ത് ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ്, ബൈജു, താമരശ്ശേരി ഈങ്ങാപ്പുഴ 26-ാം മൈലില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്‍, പ്രബോദ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും. ബിഎംഎസ് സംസ്ഥാനസമിതി അംഗം ബാലകൃഷ്ണന്‍ പൊറ്റക്കാട്, നീലേശ്വരം ഭാസ്‌കരന്‍ മാസ്റ്റര്‍ എന്നിവര്‍ ചാത്തമംഗലത്തും ജില്ലാ വൈസ് പ്രസിഡന്റ് വെള്ളാരക്കല്‍ ചന്ദ്രന്‍, സി. ഗംഗാധരന്‍ എന്നിവര്‍ പയിമ്പ്രയിലും ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഗീത, മേഖലാ സെക്രട്ടറി പി. ബാബുരാജ് എന്നിവര്‍ കാക്കൂരിലും ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ജഗത്ത്, ടി.പി. രാജന്‍ മാസ്റ്റര്‍ എന്നിവര്‍ തലയാടും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. കൂമുള്ളിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ബിഎംഎസ് ജില്ലാ സമിതി അംഗം കെ.വി. ബാലന്‍, കെ. വാസു എന്നിവര്‍ പങ്കെടുക്കും. കായണ്ണയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും. പേരാമ്പ്ര അങ്ങാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ബിഎല്‍ഐഎഎസ് അഖിലേന്ത്യാ സെക്രട്ടറി ഉല്ലാസ്, എന്‍.കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കുറ്റിയാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് കെ. ദേവാനന്ദന്‍, കൃഷ്ണന്‍ മാസ്റ്റര്‍, നാദാപുരത്ത് അഡ്വ. പി. മുരളീധരന്‍, ബാബു അരൂര്‍, വളയത്ത് ബിഎംഎസ്ആര്‍എ സംസ്ഥാന സെക്രട്ടറി കെ. സുരേഷ്‌കുമാര്‍, കെ. വിജയകുമാര്‍ എന്നിവര്‍ സംസാരിക്കും. ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന പരിപാടിയില്‍ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. പ്രേമന്‍, അഡ്വ. പി. ജയഭാനു, വടകരയില്‍ ജില്ലാ സമിതി അംഗം എം. ബാലകൃഷ്ണന്‍, ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍, പയ്യോളിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി. പരമേശ്വരന്‍, കൊയിലാണ്ടിയില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ശശി കമ്മട്ടേരി, ബിഎംഎസ് ജില്ലാ സമിതി അംഗം എം.കെ. സദാനന്ദന്‍ എന്നിവരും പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.