കണ്ണൂര്‍: പയ്യാവൂരില്‍ വീട്ടുമുറ്റത്തു വച്ചു പാമ്പു കടിയേറ്റു യുവാവ് മരിച്ചു. പയ്യാവൂര്‍ വണ്ണായിക്കടവ് മുണ്ടക്കാംപള്ളിയിലെ പാലക്കല്‍ ഹൗസില്‍ ബിനു (45) വാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.
മൂത്രമൊഴിക്കാനായി വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയ ബിനുവിനെ പാമ്പു കടിക്കുകയായിരുന്നു. ഉടന്‍ പയ്യാവൂരിലെ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കി പരിയാരത്തേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരേതരായ മാണി-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിന്‍സി പ്ലാക്കില്‍ (ആടാംപാറ). മകന്: അനൂപ് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: ബിജു, സിസ്റ്റര്‍ ബിനി (ഡിഎസ്ടി കോണ്‍വെന്റ് ചെമ്പേരി), ബിനീഷ്, ബിസ്മി. സംസ്കാരം ഇന്നു വൈകുന്നേരം 4.30ന് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: