നെയ്യാറ്റിന്‍കര: ദേശീയപാതയില്‍ ആറാലുംമൂടിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അമരവിള ചായ്ക്കോട്ടുകോണം കരിത്തലയ്ക്കല്‍ അവിട്ടത്തില്‍ സതീഷ്കുമാര്‍ (48) ആണ് മരിച്ചത്. പരിക്കേറ്റ കാട്ടാക്കട സ്വദേശി ശ്യാം ഹരീഷ് (23) നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന ഇരുബൈക്കുകളും തമ്മില്‍ കൂട്ടിയിടിക്കുകയാണുണ്ടായതെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: