അനധികൃതമായി കടത്തിയ മണല്‍ പിടികൂടി

Thursday 17 September 2015 2:44 pm IST

കുറ്റിപ്പുറം: അനധികൃതമായി മിനിലോറിയില്‍ കടത്തിയ മണല്‍ പിടികൂടി. കുറ്റിപ്പുറം ചെമ്പില്‍ ഭാഗങ്ങളില്‍ അനധികൃത മണലെടുപ്പ് വര്‍ദ്ധിച്ചു വരികയാണ്. കുളിക്കടവുകളില്‍ ഇതുമൂലം വലിയ അപകട ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ കുളിക്കാനിറങ്ങിയ ഒരാള്‍ മുങ്ങിമരിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നപ്പോഴാണ് പോലീസ് ശക്തമായ പരിശോധന ആരംഭിച്ചത്. ഇന്നലെ കുറ്റിപ്പുറം എസ്‌ഐയുടെ നേതൃത്വത്തില്‍ ചെമ്പിക്കലില്‍ നടത്തിയ പരിശോധനയിലാണ് മണല്‍ പിടിച്ചെടുത്തത്. ഇത്തരത്തിലുള്ള മണല്‍ മാഫിയകളെ സഹായിക്കാന്‍ രാഷ്ട്രീയക്കാര്‍ രംഗത്തുള്ളത് കൊണ്ട് പോലീസിന് കൂടുതലായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.