തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡില്‍ ടോമിന് ജെ തച്ചങ്കരി സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.
സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സസ്പെന്ഷനിലായവരെയാണ് തിരിച്ചെടുത്തത്. ഓഡിറ്റിംഗില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സസ്പെന്ഷന്.
നീക്കം വിവാദമാകാതിരിക്കാന്‍ പ്രത്യേകം പ്രത്യേകം ഉത്തരവുകളാണ് പുറത്തിറക്കിയതെന്നും സൂചനയുണ്ട്.
പൂജപ്പുര കേന്ദ്രത്തില്‍ സസ്പെന്‍ഷനിലായിരുന്ന മഹേഷ് കുമാര്‍ ചുമതലയേറ്റു. ഇതിനെ തുടര്‍ന്ന് പൂജപ്പുര കേന്ദ്രത്തില്‍ തര്‍ക്കമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: