കൊച്ചി: ഭാരതീയ അഭിഭാഷക പരിഷത്ത് വനിതാ സമ്മേളനം 24 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടക്കുമെന്ന് സംസ്ഥാന നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.മാറുന്ന സമൂഹത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിലൂന്നിയാണ് സമ്മേളനം.
അടുത്തകാലത്തായി പുറത്തിറങ്ങുന്ന സിനിമകളും, കൂട്ടായ്മകളും സമൂഹത്തില്‍ അധമ വികാരങ്ങള്‍ വളര്‍ത്തുകയാണ്. ഇതിനെതിരെ പൊതു വികാരം രൂപപ്പെടണം. സ്ത്രീകളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നിയമങ്ങളുടെ പാലനം പരിശോധിക്കണം. ഇത്തരം കാര്യങ്ങള്‍ വനിതാ സമ്മേളനം ചര്‍ച്ചചെയ്യും. നൂറിലധികം വനിതാ അഭിഭാഷകര്‍ പങ്കെടുക്കും.
രാവിലെ 11 മണിക്ക് റിട്ട.ജഡ്ജി എല്‍. ലീലാമണിയുടെ അധ്യക്ഷതയില്‍ സമ്മേളനം ദേശീയ വനിത കമ്മീഷന് അംഗം സുഷമ സാഹു ഉദ്ഘാടനം ചെയ്യും. ആന്ധ്രാ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ. സുന്ദരി .ആര്. പശുപതി മുഖ്യ പ്രഭാഷണം നടത്തും. പൊതു സിവില്‍ നിയമങ്ങളും സ്ത്രീകളും എന്ന വിഷയത്തില്‍ അഡ്വ. പി ശ്രീധരന് പിള്ള പ്രഭാഷണം നടത്തും. പ്രമുഖ ചിന്തകനും, എഴുത്തുകാരനുമായ ആര്. ഹരി സമാപന സമ്മേളനത്തില്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ അഡ്വ. കെ.ആര്. അമ്പിളി, അഡ്വ. ടി. പി. സിന്ധുമോള്‍ അഡ്വ.കെ.എല്‍. ശശികല, അഡ്വ. കീര്‍ത്തി സോളമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: