ഇറാനെതിരെ കൂടുതല്‍ ഉപരോധം - യു.എസ്

Thursday 1 December 2011 2:37 pm IST

വാഷിങ്ടണ്‍: ഇറാനെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തനിനെക്കുറിച്ച് ആലോചിച്ചു വരികയാണെന്നു യു.എസ്. ഉപരോധങ്ങള്‍ കര്‍ശനമാക്കുന്നതിനായി മറ്റുരാജ്യങ്ങളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഉപരോധം ശക്തമാകുന്നതോടെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ഇറാന്‍ ഒറ്റപ്പെടുമെന്നും മാര്‍ക്ക് ടോണര്‍ പറഞ്ഞു. ഉപരോധമല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഇറാനിലെ ബ്രിട്ടീഷ് എംബസി ആക്രമിച്ച സംഭവത്തെ അദ്ദേഹം അപലപിച്ചു. എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ ഇറാന് വ്യക്തമായ അവസരം നല്‍കിയിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള വാതില്‍ ഇപ്പോഴും അടഞ്ഞിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ടെഹ്‌റാനിലെ നയതന്ത്രപ്രതിനിധികളെ ബ്രിട്ടണ്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. ഇറാനെതിരേ യു.എസ്, ക്യാനഡ, ബ്രിട്ടണ്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബ്രിട്ടീഷ് എംബസി ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.