ആലപ്പുഴ: എഴുത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച് കാവാലം ദേശത്തിന്റെ യശസ്സ് ലോകാന്തരങ്ങളില്‍ എത്തിച്ച സര്‍ദാര്‍ കെ.എം. പണിക്കര്‍, ഡോ.കെ. അയ്യപ്പപ്പണിക്കര്‍, കാവാലം വിശ്വനാഥക്കുറുപ്പ് എന്നിവരുടെ സ്മരണകളേയും സര്ഗസംഭാവനകളെയും കേരള സാഹിത്യ അക്കാദമി സമാദരിക്കുന്നു.
19 നു രാവിലെ 11.30 ന് കാവാലത്ത് ചാലയില്‍ തറവാട്ടുമുറ്റത്തു നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും കെ.എം. പണിക്കര്‍ അനുസ്മരണവും കാവാലം നാരായണപ്പണിക്കര്‍ നിര്‍വ്വഹിക്കും. അക്കാദമി പ്രസിഡണ്ട് പെരുമ്പടവം ശ്രീധരന് ആധ്യക്ഷ്യം വഹിക്കും.
സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന സര്‍ദാര്‍ കെ.എം. പണിക്കരുടെ പറങ്കിപ്പടയാളി, കേരളസിംഹം എീ നോവലുകള്‍ പ്രകാശനം ചെയ്യും. ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് അയ്യപ്പപ്പണിക്കര്‍ അനുസ്മരണവും പുസ്തകപ്രകാശനവും നടത്തും. ഡോ. നെടുമുടി ഹരികുമാര്‍ കാവാലം വിശ്വനാഥക്കുറുപ്പ് അനുസ്മരണം നടത്തും.
സര്‍ദാര്‍ കെ.എം. പണിക്കരുടെ ചരിത്രാഖ്യായികകള്‍ എന്ന വിഷയത്തില്‍ ആഷാമേനോന് പ്രബന്ധം അവതരിപ്പിക്കും. അക്കാദമി സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് സ്വാഗതവും അക്കാദമി അംഗം കൈനകരി ഷാജി നന്ദിയും പറയും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കു ദേശപ്പെരുമ സെമിനാറില്‍ ജോസ് പനച്ചിപ്പുറം, ഡോ. ഡി. ബെഞ്ചമിന്‍, ഡോ. സന്തോഷ് ജെ.കെ.വി., പ്രൊഫ. ചാലയില്‍ വേലായുധപ്പണിക്കര്‍, ഡോ. ആനന്ദ് കാവാലം, ലോപ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: