മൂന്നാര്‍: സര്‍ക്കാരും തൊഴിലാളി സംഘടനകളും പരാജയപ്പെട്ടെന്ന് ആര്‍. ചന്ദ്രശേഖരന്‍

Thursday 17 September 2015 7:19 pm IST

കൊച്ചി: മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാരും തൊഴിലാളി സംഘടനകളും പരാജയപ്പെട്ടെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രശേഖരന്‍. തൊഴിലാളികള്‍ക്ക് ന്യായമായ കൂലിയും ആനൂകൂല്യങ്ങളും ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിന് സമ്പൂര്‍ണപരാജയമാണ് ഉണ്ടായിരിക്കുന്നത്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ചന്ദ്രശേഖരന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ട്രേഡ് യൂണിയനുകള്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 20 ശതമാനം ബോണസ് ലഭിക്കാന്‍ തൊഴിലാളികള്‍ക്ക് നിയമപരമായിതന്നെ അവകാശമുണ്ട്. ഇതിന് വിരുദ്ധമായ നിലപാട് എന്തുകൊണ്ട് പ്ലാന്റേഷന്‍ ഫെഡറേഷന്‍ സ്വീകരിച്ചുവെന്ന് അറിയില്ല. 500 രൂപ വേതനം പ്രായോഗികമല്ലെന്ന് തൊഴില്‍മന്ത്രി പരസ്യമായി പറഞ്ഞത് തെറ്റാണ്. മൂന്നാറിലെ തൊഴിലാളി പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച പരാജയം മുന്‍നിര്‍ത്തി ഐഎന്‍ടിയുസിക്ക് കീഴിലുള്ള പ്ലാന്റേഷന്‍ ഫെഡറേഷന്‍ ആരോപണവിധേയരെ ഒഴിവാക്കി പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതിനായി നിലവിലുള്ള ഫെഡറേഷന്‍ ഭരണസമിതി പിരിച്ചുവിട്ടു. മൂന്നാറില്‍ സംഭവിച്ച വീഴ്ചകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിന് അന്വേഷണ സമിതിയെ ചുമതലപ്പെടുത്തി. ടാറ്റയില്‍ നിന്ന് നേതാക്കള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായുള്ള ആരോപണങ്ങള്‍ സമിതി അന്വേഷിക്കും.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.