എഴുത്തു പരീക്ഷ ഒക്‌ടോബര്‍ നാലിന്

Thursday 17 September 2015 7:43 pm IST

തിരുവനന്തപുരം: കേന്ദ്ര സായുധ പോലീസ് സേനകള്‍, ദേശീയ അന്വേഷണ ഏജന്‍സി, എസ്എസ്എഫ് എന്നിവയിലെ കോണ്‍സ്റ്റബിള്‍ (ജി ഡി), അസ്സം റൈഫിള്‍സിലെ റൈഫിള്‍ മാന്‍ (ജി ഡി) എന്നീ തസ്തികകളിലേക്കുള്ള സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഇക്കൊല്ലത്തെ എഴുത്തുപരീക്ഷ അടുത്ത മാസം നാലാം തീയതി (ഒക്‌ടോബര്‍ 4, 2015 ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ നടക്കും. കേരള-കര്‍ണ്ണാടക മേഖലയിലെ പരീക്ഷാര്‍ത്ഥികള്‍ക്ക് വേണ്ടി തിരുവനന്തപുരം ബംഗളൂരു എന്നീ കേന്ദ്രങ്ങളില്‍ വച്ചാണ് എഴുത്തുപരീക്ഷ നടത്തുക. ഫിസിക്കന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ടെസ്റ്റ് (പിഎസ്റ്റി) ഫിസിക്കല്‍ എന്‍ഡ്യൂറല്‍സ് ടെസ്റ്റ് (പിഇറ്റി) എന്നിവയില്‍ വിജയികളായി പ്രഖ്യാപിച്ച പരീക്ഷാര്‍ത്ഥികള്‍ക്കായിരിക്കും പ്രവേശനം. റിക്രൂട്ട്‌മെന്റിന് ഇക്കുറി ഓണ്‍ലൈന്‍ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. ഓണ്‍ലൈന്‍ പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ള പരീക്ഷാര്‍ത്ഥികള്‍ അടുത്ത മാസം നാലാം തീയതി (ഒക്‌ടോബര്‍ 4, 2015 ഞായറാഴ്ച) നടക്കുന്ന ഓഫ് ലൈന്‍ (ഒഎംആര്‍)പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. അഡ്മിഷന്‍ കാര്‍ഡുകള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് തപാല്‍ മാര്‍ക്ഷമോ അല്ലാതെയോ വിതരണം ചെയ്യുന്നതല്ല. കേരള-കര്‍ണ്ണാടക മേഖലയില്‍ പെട്ട പരീക്ഷാര്‍ത്ഥികള്‍ തങ്ങളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ മേഖലാ ഓഫീസിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 08025502520, 9483862020

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.