തിരുവനന്തപുരം: പൂജാ അവധി പ്രമാണിച്ചുള്ള അധിക തിരക്ക് ഒഴിവാക്കാന്‍ ചെന്നൈ സെന്‍ട്രലിനും – തിരുവനന്തപുരത്തിനും ഇടയില്‍ ദക്ഷിണ റെയില്‍വേ സൂപ്പര്‍ ഫാസ്റ്റ് സുവിധ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും.
ഒക്ടോബര്‍ ഒന്നിന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് വൈകിട്ട് ഏഴു മണിക്ക് പുറപ്പെടുന്ന സൂപ്പര്‍ ഫാസ്റ്റ് സുവിധ സ്പെഷ്യല്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍ 00614) പിറ്റേന്ന് രാവിലെ 7.30 ന് തിരുവനന്തപുരത്ത് എത്തും.
മടക്കയാത്രയില്‍ അടുത്ത മാസം നാലിന് രാത്രി 9.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സൂപ്പര്‍ ഫാസ്റ്റ് സുവിധ സ്പെഷ്യല്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍ 00615) പിറ്റേന്ന് രാവിലെ 10 മണിക്ക് ചെന്നൈ സെന്‍ട്രലില്‍ എത്തും.
കാട്പ്പാടി, ഈറോഡ്, പാലക്കാട്, എറണാകുളം ജങ്ഷന് എന്നീ സ്റ്റേഷനുകളില്‍ ഈ ട്രെയിനിനു സ്റ്റോപ്പുകള്‍ ഉണ്ടാകും.ഒരു എ.സി. ടു ടിയര്‍, മൂന്ന് എസി. ത്രീ ടിയര്‍, 14 സ്ലീപ്പര്‍ ക്ളാസ്സ്, 2 ബ്രേക്ക് വാന്‍ കോച്ചുകള്‍ എന്നിവ ഈ ട്രെയിനില്‍ ഉണ്ടായിരിക്കും. ഇതിലേയ്ക്കുള്ള മുന്‍കൂര്‍ റിസര്‍വേഷന്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: