ചേര്‍ത്തല: നവ മാധ്യമങ്ങളിലൂടെ ഗുരുദര്‍ശന പ്രചാരണത്തിനും എസ്എന്‍ഡിപി യോഗത്തിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ജനഹൃദയങ്ങളില്‍ എത്തിക്കുന്നതിനുമായി എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയനില്‍ സൈബര്‍ സേന യൂണിയന് സമിതി രൂപീകരിച്ചു. യൂണിയന് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം യൂണിയന് കണ്‍വീനര്‍ കെ.കെ. മഹേശന് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയന് ചെയര്മാന് അനില്‍ ഇന്ദീവരം അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. ജയകുമാര്‍, ജോ.കണ്‍വീനര്‍ ബിജുദാസ്, സൈബര്‍ സേന ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ധന്യ സതീഷ്, യൂത്ത്മൂവ്മെന്റ് പൂച്ചാക്കല്‍ മേഖല ചെയര്മാന് വിനോദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി.സി. സതീശന്(പ്രസിഡന്റ്), ജി. ശിവപ്രസാദ് (വൈസ് പ്രസിഡന്റ്), ഷാബു ഗോപാല്‍ (സെക്രട്ടറി), വിഷ്ണു ശങ്കര്‍, ധന്യ സതീഷ് (ജോ.കണ്‍വീനര്‍മാര്‍)എന്നിവരുള്‍പ്പെടെ 17 അംഗ യൂണിയന് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: