കെ. രാമചന്ദ്രന്‍ ഖാദി ബോര്‍ഡ് സെക്രട്ടറി

Thursday 17 September 2015 8:12 pm IST

തിരുവനന്തപുരം : പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറും ട്രൈബല്‍ റീസെറ്റില്‍മെന്റ് & ഡവലപ്‌മെന്റ് മിഷന്‍ സ്‌പെഷ്യല്‍ ഓഫീസറുമായ കെ. രാമചന്ദ്രനെ ഖാദി ബോര്‍ഡ് സെക്രട്ടറിയാക്കി. അദ്ദേഹം വഹിച്ചിരുന്ന തസ്തികകളിലേക്ക് കൊല്ലം സിസിഎഫും (സതേണ്‍ സര്‍ക്കിള്‍) സ്‌പോര്‍ട്‌സ് & യൂത്ത് അഫയേഴ്‌സ് ഡയറക്ടറുടെ അധികച്ചുമതലയുമുള്ള ഡോ. പി. പുകഴേന്തിയെ മാറ്റി നിയമിച്ചു. തേക്കടി പ്രോജക്റ്റ് ടൈഗര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജന്‍ കുമാറിനെ സ്‌പോര്‍ട്‌സ് & യൂത്ത് അഫയേഴ്‌സ് ഡയറക്ടറായി നിയമിച്ചു. പ്ലാനിങ് & ഇക്കണോമിക് അഫയേഴ്‌സ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും സിപിഎംയു ഡയറക്ടറുമായ ഭണ്ടാരി സ്വാഗത് രണ്‍വീര്‍ചന്ദിനെ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മാനേജിങ് ഡയറക്ടറായി നിയമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.