തിരുവനന്തപുരം: വരുമാനക്കുറവുമൂലം പത്തു വര്‍ഷമോ അതില്‍ക്കൂടുതലോ കാലഘട്ടത്തിനിടയില്‍ കേരളത്തിലേക്ക് വരാനാവാത്ത പ്രവാസിമലയാളികള്‍ക്ക് നോര്‍ക്കയുടെ സഹായം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള പ്രവാസികള്‍ക്ക് വീട്ടില്വന്നുപോവുന്നതിന് നോര്‍ക്ക സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇവരുടെ യാത്രാച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
ആദ്യഘട്ടത്തില്‍ 10 വര്‍ഷമായി നാട്ടിലെത്താത്തവരെയാണ് പരിഗണിക്കുന്നത്. അടുത്തഘട്ടം അഞ്ചുവര്‍ഷമോ അതില്‍ക്കൂടുതലോ കാലയളവിനുള്ളില്‍ നാട്ടിലെത്താത്ത പ്രവാസി മലയാളികളെയും പരിഗണിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ കേരളത്തിലെത്താന്‍ കഴിയാത്ത പ്രവാസി മലയാളികളുടെ വിവരങ്ങള്‍ വ്യക്തികളോ പ്രവാസി മലയാളി സംഘടനകളോ നോര്‍ക്കയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: