തൃശൂര്‍: ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാനതല വനിതാസംഗമം ഞായറാഴ്ച്ച ഗുരുവായൂര്‍ മാതാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്ത്രീ ശക്തി സാമൂഹ്യമാറ്റത്തിന് എന്നതാണ് സംഗമത്തിന്റെ മുദ്രാവാക്യം. വിവിധ ജില്ലകളില്‍ നിന്നായി 300 ഓളം വനിതാ അധ്യാപകര്‍ പങ്കെടുക്കും.
രാവിലെ 10.30ന് സമ്മേളനം ആരംഭിക്കും. സാഹിത്യകാരി കെ.ബിശ്രീദേവി ഭദ്രദീപം കൊളുത്തും. ഡോ.ലക്ഷ്മിശങ്കര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ.വി.ടി.രമ, മുഖ്യപ്രഭാഷണം നടത്തും. സംഘടനാ സമ്മേളനം ഉച്ചയ്ക്ക് രണ്ടിന്ആര്എസ്എസ് പ്രാന്ത കാര്യവാഹക് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനംചെയ്യും. എം.ഗീത,കൗണ്‍സിലര്‍ ടി.വി.വാസുദേവന്‍ നമ്പൂതിരി,ടി.എ.നാരായണന്, സംസ്ഥാന പ്രസിഡന്റ് ജീജഭായ് എന്നിവര്‍ സംസാരിക്കും.
എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ സമാപന പ്രസംഗം നടത്തും. പത്രസമ്മേളനത്തില്‍ എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, മഹിളാവിഭാഗം പ്രസിഡന്റ്സി. ജീജാഭായി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സ്മിത രവികുമാര്‍, ജില്ലാ കണ്‍വീനര്‍ പി. ശ്രീദേവി, എന്‍ടിയു സംസ്ഥാന സെക്രട്ടറി കെ.എസ് ജയചന്ദ്രന് എന്നിവര്‍പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: