ന്യൂദല്‍ഹി: രാജ്യത്തെ ചില ഭാഗങ്ങളില്‍ യുവാക്കള്‍ക്കിടയിലുള്ള ലഹരിയുപയോഗം ഏറെ ഉത്കണ്ഠപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇതില്‍നിന്ന് യുവാക്കളെ തടയേണ്ടതുണ്ടെന്നു പറഞ്ഞ മന്ത്രി ലഹരവസ്തുക്കള് രാജ്യത്തേക്കു കടക്കാതെ തടയുകയാണിതിനു മാര്‍ഗ്ഗമെന്നു വിശദീകരിച്ചു. നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തികളില്‍ ഇതു തടയണം. ഇതിന് രഹസ്യാന്വേഷണങ്ങളും നിരീക്ഷണങ്ങളും ശക്തിപ്പെടുത്തണം. ഇതിന് സംവിധാനങ്ങളില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ ഏന്തൊക്കെയെന്ന് വിലയിരുത്തി നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: