കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Thursday 17 September 2015 9:19 pm IST

കുമളി : കുമളി ചെക്ക് പോസ്റ്റ് വഴി ബൈക്കില്‍ കടത്താന്‍ ശ്രമിച്ച അരക്കിലോ കഞ്ചാവ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കോട്ടയം പനച്ചിക്കാട് കച്ചേരികവലയില്‍ മാത്യു തോമസ് മകന്‍ എബിസണ്‍ മാത്യു(19)വാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് പീരുമേട് കോടതിയില്‍ ഹാജരാക്കി. മറ്റൊരു കേസില്‍ കുമളി ചെക്ക് പോസ്റ്റ് വഴി ശരീരത്ത് ഒളിപ്പിച്ച് വച്ച് കടത്താന്‍ ശ്രമിച്ച കാല്‍കിലോ കഞ്ചാവ് പിടികൂടി. പുതുപ്പള്ളി സ്വദേശി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. കുട്ടിയെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. കൃഷ്ണകുമാര്‍ മുമ്പാകെ ഹാജരാക്കി. റെയ്ഡില്‍ വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ സുനില്‍രാജ്, പ്രിവന്റീവ് ഓഫീസര്‍ രാജീവ് കെ.എച്ച്, ഹാപ്പിമോന്‍, രാജ്കുമാര്‍ ബി, രവി വി, സതീഷ് കുമാര്‍ ഡി., അനില്‍ കുമാര്‍, അനീഷ് റ്റി.എ, ഷനോജ് കെ., അരുണ്‍ ബി. കൃഷ്ണന്‍, കുമളി എക്‌സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ പി.ഡി സേവ്യര്‍, സി.പി കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.