സിപിഎമ്മിന്റെ ഗതികേട്

Thursday 17 September 2015 9:41 pm IST

മതം മനഷ്യനെ മയക്കുന്ന കറുപ്പാണന്നായിരുന്നു സാക്ഷാല്‍ കാറല്‍ മാര്‍ക്‌സിന്റെ തിരുവചനം. അത് സഖാക്കള്‍ തൊണ്ടതൊടാതെ വിഴുങ്ങുകയും ചെയ്തു. മാത്രമല്ല അതിനു ഭാഷ്യങ്ങള്‍ ചമച്ച് നിരവധി പാവം മനുഷ്യരെ ജീവിതത്തിന്റെ പടുകുഴിയിലേക്ക് നേതാക്കന്‍മാര്‍ തള്ളുകയും ചെയ്തു. എന്നാല്‍ ഭാരതത്തിന്റെ മണ്ണുമായി പുലബന്ധംപോലുമില്ലാത്ത ഇത്തരം പടു മണ്ടത്തരങ്ങള്‍ക്ക് ഇവിടെ മാത്രമല്ല, ലോകത്തെവിടെയും ആയുസില്ല എന്ന യാഥാര്‍ത്ഥ്യം വൈകിയാണെങ്കിലും പലരും മനസിലാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ജീവിതങ്ങളുമായി ഇഴയടുപ്പംപോലുമില്ലാത്ത ഇറക്കുമതിചെയ്യപ്പെട്ട ആശയങ്ങളിലൂന്നിയ സിപിഎം പോലൊരു പാര്‍ട്ടിക്ക് ഇനി എന്താണ് ഇവിടെ ചെയ്യാന്‍ കഴിയുക എന്നാലോചിച്ചുനോക്കുക. രണ്ടു കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാനുണ്ട്. ഒന്ന് അടിത്തറ നഷ്ടപെട്ട ഈ പാര്‍ട്ടി പിരച്ചുവിടാം. അല്ലെങ്കില്‍ മറ്റുവല്ല പാര്‍ട്ടിയിലും അഭയം പ്രാപിക്കാം. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് നിരങ്ങിനീങ്ങുന്ന സിപിഎം ഹിന്ദു ക്ഷേത്രങ്ങള്‍ പിടച്ചടക്കിയതുകൊണ്ടൊ സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവുമടക്കമുള്ള ഹൈന്ദവ നവോദ്ധാന നായകരെ ധൃതരാഷ്ട്രാലിംഗനം ചെയ്തതു കൊണ്ടോ എന്തുകാര്യം. ചവറ്റുകുട്ടയിലേക്കുള്ള പതനത്തിന്റെ ആക്കം കൂട്ടാമെന്നാല്ലാതെ! അശോക് കുമാര്‍ പിള്ള ചെങ്ങന്നൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.